Meghana Raj| ‘നാളെ എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല’;

0
70

ഭർത്താവിന്റെ വിയോഗത്തിനു ശേഷം ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയ ലോകത്ത് സജീവമാകുകയാണ് നടി മേഘ്ന രാജ് (Meghana Raj). ഇതിനകം രണ്ട് സിനിമകൾ മേഘ്ന പൂർത്തിയാക്കി കഴിഞ്ഞു.2020 ജൂൺ 7 നാണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. ഈ സമയത്ത് അഞ്ച് മാസം ഗർഭിണിയായിരുന്നു മേഘ്ന. ഒക്ടോബറിലാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.

അഭിനയ രംഗത്ത് വീണ്ടും സജീവമായെങ്കിലും മേഘ്ന ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യം വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ്. വീണ്ടുമൊരു വിവാഹം കഴിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മേഘ്ന വ്യക്തമായി മറുപടി നൽകി. ഒരു വിഭാഗം ആളുകൾ തന്നോട് വിവാഹം കഴിക്കാനാണ് ഉപദേശിക്കുന്നതെന്നും എന്നാൽ മറ്റൊരു വിഭാഗം മകനൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്നുമാണ് പറയുന്നത്. താൻ ഇതിൽ ആരുടെ വാക്കാണ് സ്വീകരിക്കേണ്ടതെന്ന് മേഘ്ന ചോദിക്കുന്നു.

ആര് എന്ത് പറയുന്നു എന്ന് ചിന്തിക്കാതെ സ്വന്തം ഹൃദയത്തെ കേൾക്കാനായിരുന്നു ചിരഞ്ജീവി എന്നും തന്നോട് പറഞ്ഞിരുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഇതുവരെ താൻ സ്വയം ചോദിച്ചിട്ടില്ല.ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നതിന്റെ മാതൃകയാണ് ചിരു ബാക്കി വെച്ചു പോയത്. അതുകൊണ്ടു തന്നെ നാളെ എന്ത് സംഭവിക്കും എന്ന് ഞാൻ ചിന്തിക്കുന്നില്ല. അല്ലെങ്കിൽ വരും ദിവസങ്ങളിൽ ജീവിതം എങ്ങനെയായിരിക്കുമെന്നും ആലോചിക്കുന്നില്ല- മേഘ്ന രാജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here