കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. വൈറസ് ബാധ കണ്ടെത്തിയ രണ്ടു വാര്‍ഡുകളിലെ എല്ലാ രോഗികളേയും നിരീക്ഷണത്തിലാക്കി.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.