അയിരൂരിൽ സ്വന്തം അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

0
92

തിരുവനന്തപുരം: മദ്യലഹരിയില്‍ എത്തിയ മകൻ അമ്മയെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിൽ.ഇടവ അയിരൂരില്‍ വെച്ചായിരുന്നു സംഭവം. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് സഹായത്തോടെയാണ് അറസ്റ്റ് നടന്നത് . സാമൂഹ്യമാധ്യമങ്ങളില്‍ മർദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീയെ ആക്രമിച്ചതിനും മാരകമായി മർദിച്ചും പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത് . എന്നാൽ മകനെതിരെ മൊഴി നല്‍കില്ലെന്നാണ് അമ്മയുടെ ഉറച്ച നിലപാട് .

അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here