മഞ്ഞിൽ കളിച്ചും പരസ്പരം ചിത്രങ്ങളും വീഡിയോകളും പകർത്തിയുമെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് ലെനയും. നിമിഷയും .
പ്രതിഭ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിമാരാണ് ലെനയും, നിമിഷ സജയനും. ഇരുവരും ഒന്നിച്ചുള്ള യൂറോപ്പ് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മഞ്ഞിൽ കളിച്ചും, പരസ്പരം ചിത്രങ്ങളും വീഡിയോകളും പകർത്തയുമെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും.
മലയാളത്തിലെ ചുരുക്കം ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ എത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന.
മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ ചെറുപ്പകാലത്ത് തന്നെ കലാകായിക രംഗങ്ങളിലും, മാർഷ്യൽ ആർട്സിലുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്ക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നിമിഷ നേടിയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് അഭിനയ പരിശീലന ത്തിനായി ചേർന്ന് ‘തൊണ്ടിമുതലും, ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്.
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ ജിയോ ബേബി സംവിധാനം ചെയ്യുന്ന സൂരജ് വെഞ്ഞാറമൂട് നായകനാവുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.