കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ദേശീയ കോവിഡ് നിയന്ത്രണ വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തിൽ മുൻ നിരയിൽ. 100 കോവിദഃ പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 26,572 പേർ കോവിഡ് വിമുക്തരായതായും, കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് മൊത്തം 1,02,44,853 പേർ കോവിദഃ ബാധിതരായി. ഇതിൽ 2,62,272 പേർ ചികത്സയിൽ തുടരുമ്പോൾ 98,34,141 പേർ കോവിഡ് മുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു 1,48,439 പേർക്കാണ് ജീവൻ നഷ്ടമായത്.