വന സൗഹൃദ സദസ് നാളെ മുതല്‍.

0
54

തിരുവനന്തപുരം:മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ സംഘടിപ്പിക്കുന്ന ‘വന സൗഹൃദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.മന്ത്രി എ.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷനാകും.മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും.

എംഎല്‍എമാരായ ഒ.ആര്‍.കേളു,ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി,കളക്ടര്‍ ഡോ.രേണുരാജ്,ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,കൗണ്‍സിലര്‍ പി.എം.ബെന്നി,വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 28ന് ജില്ലയിലെ ആര്യനാട് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here