ബിജെപിക്കായി ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്; നടൻ കൃഷ്ണകുമാർ.

0
75

പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ബിജെപിയോട് താൻ എന്നെന്നും പ്രതിജ്ഞാബന്ധനാണെന്നും പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലക്ക്കേന്ദ്രനേതൃത്വത്തെ തൻ്റെ നിലപാടുകൾ അറിയിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

‘ചിലരുണ്ട്. സൂര്യൻ എന്നും ഒരേ സ്ഥാനത്തുതന്നെയാണെന്നും, ഭൂമിയാണ് അതിനുചുറ്റും കറങ്ങി, എന്നും രാവിലെ നമ്മെ ആ പ്രകാശവർഷം കണികാണിക്കുന്നതെന്നും, അറിയാത്ത ചിലർ. അവർ ചിന്തിക്കുന്നത് അവരാണെല്ലാമെന്നും, എല്ലാ ദിവസവും സൂര്യൻ ഇങ്ങോട്ടുവന്ന് അവരെക്കണ്ട് വണങ്ങിപ്പോകുകയുമാണെന്നാണ്. സൂര്യനില്ലെങ്കിൽ നമ്മളാരുമില്ലെന്ന ലളിതമായ സത്യംപോലും അവർ മനസ്സിലാക്കുന്നില്ല.ഇനിയും നേരം വെളുക്കാത്ത ആ ചിലരെപ്പറ്റി, ‘കൃഷ്ണകുമാർ ബിജെപി വിടുന്നതിനെക്കുറിച്ച്’ എഴുതിയവർക്കായി ഇത്രമാത്രം പറയുന്നു, ഞാൻ എന്റെ ഇന്നിംഗ്സ് ആരംഭിച്ചിട്ടേയുള്ളൂ. ഒത്തിരിയൊത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. മാറ്റത്തിന്റെ കാറ്റ് തിരുവനന്തപുരത്ത് വീശാനാരംഭിച്ചിട്ടുണ്ട്. ദേശീയനേതൃത്വം എന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുണ്ട്’, കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവർത്തകരെ കാണുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത ചടങ്ങിൽ അവഗണിക്കപ്പെട്ടതിലുള്ള അതൃപ്തി കാരണം കൃഷ്ണകുമാർ പാർട്ടി വിട്ടേക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here