പാലക്കാട്: കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ ഒരാളുടെ മൃതദേഹം വിട്ടുനല്‍കാതെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു. കൊലപാതകമെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം.
ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് റെയിൽവേപാതയിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് പലാമു സ്വദേശികളായ കനായി വിശ്വകർമ, അരവിന്ദ് കുമാർ, ഹരിയോം കുനാൽ എന്നിവരാണ് മരിച്ചത്. ഐഐടി ക്യാംപസിൽ കരാർ ജോലി ചെയ്യുന്ന നിർമാണത്തൊഴിലാളികളാണ് മരിച്ചത്.
കൊലപാതകമാണെന്നാരോപിച്ച് ഇവരുടെ സുഹൃത്തുക്കളായ തൊഴിലാളികൾ അഗ്നിശമനസേനയുടെ വാഹനം ആക്രമിച്ചിരുന്നു. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. രാത്രി പത്തരയോടെ റെയിൽപാതയിലുണ്ടായിരുന്ന തൊഴിലാളികളെ ചരക്കുട്രെയിൻ ഇടിച്ചതാണെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങി.