ബംഗളൂരു: ബംഗളൂരു അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ്. സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. കേന്ദ്രസർക്കാരിനെ വിവരങ്ങൾ അറിയിക്കും.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ നേതാക്കൾ പിടിയിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ മറ്റു കേസുകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.