മൂന്നാർ: പെട്ടിമുടിയിൽ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാഹനവ്യൂഹം തടയാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയാണ് അറസ്റ്റിലായത്. പെട്ടിമുടി ദുരന്തഭൂമി സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയും ഗവർണറും മടങ്ങുമ്പോഴായിരുന്നു തടയാൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെ പെട്ടിമുടിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അവിടെ 15 മിനിറ്റോളം ചെലവഴിച്ചു. പഴയ തേയില കമ്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുമായി മുഖ്യമന്ത്രി സംസാരിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനായി അവരെ മൂന്നാർ ടി കൗണ്ടിയിലേക്ക് വരാൻ മുഖ്യമന്ത്രി നിർദേശം നൽകി.