മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടിമുടി ദുരിതമേഖല സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണന് ദേവന് കമ്പനി സഹായിക്കുമെന്നാണ് കരുതുന്നത്. വീട് നിര്‍മിക്കാന്‍ സഹായവും സ്ഥലവും ആവശ്യമാണ്. ഇത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു.
ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഈക്കാര്യം നേരത്തെ തന്നെ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമെയാണ് വീടു വച്ചു നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പെട്ടിമുടിയിലെ ദുരിതത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അനുശോചനം രേഖപ്പെടുത്തി.