കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോൾ വില കൂടുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്താകട്ടെ 83 കഴിഞ്ഞ് മുന്നേറുകയാണ്.ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു. തിരുവനന്തപുരത്താകട്ടെ ഇന്നു പെട്രോള്‍ വില 83.56 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്.