കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ കേസ് അന്വേഷണം സിബിഐക്ക് വിട്ട ഡിവിഷൻ ബെഞ്ച് വിധി സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ കുടുംബം.
കാലങ്ങളായി ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണത്തെ ഇല്ലാതാക്കാൻ ശ്രമിച്ച സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്നും കുടുംബം പറഞ്ഞു.