ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​പ്പ് ലം​ഘ​നം: സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽകുമെന്ന് പി.​ജെ. ജോ​സ​ഫ്

0
105

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​പ്പ് ലം​ഘ​നം വ്യ​ക്ത​മാ​ക്കി സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് നൽകാനൊരുങ്ങി പി.​ജെ. ജോ​സ​ഫ്. ജോ​സ് വി​ഭാ​ഗം എം​എ​ല്‍​എ​മാ​ര്‍ സ്വാ​ഭാ​വി​ക​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. അവ​രു​ടെ രാ​ജി ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടും. ജോ​സ് പ​ക്ഷ​ത്തി​ന് മു​ന്ന​ണി​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി​യെ​ന്നും ജോ​സ​ഫ് കൂട്ടിച്ചേർത്തു.

എന്നാൽ , വി​പ്പ് ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here