തിരുവനന്തപുരം • സംസ്ഥാനത്ത് 1,544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 13,558 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നേരത്തേ കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ വർധിക്കുകയാണെന്നും സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. കോവിഡ് കേസുകൾ തടയാൻ കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണു കേന്ദ്രം നിർദേശം നൽകിയത്.