ക്വിക് റിയാക്ഷന്‍ സര്‍ഫസ് എയര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ

0
84

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഒഡിഷയുടെ ബലസോര്‍ തീരത്ത് പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ക്വിക് റിയാക്ഷന്‍ സര്‍ഫസ് എയര്‍ മിസൈല്‍ (ക്യുആര്‍എസ്‌എഎം) ആണ് വിജയകരമായി പരീക്ഷിച്ചത്.

 

ശത്രുവിമാനങ്ങളേയും മറ്റും തുരത്താനാണ് മിസൈല്‍ ഉപയോഗിക്കുക. 8 സെക്കന്‍ഡിനുള്ളില്‍ 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ മിസൈലിന് സാധിക്കും. തദ്ദേശീയമായാണ് മിസൈല്‍ വികസിപ്പിച്ചത്. വളരെ എളുപ്പത്തില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നവയാണ് ഈ മിസൈലുകള്‍. മിസൈല്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി സതീഷ് റെഡ്ഡി എന്നിവര്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here