ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശന്പളം കുറവാണെന്ന കാരണത്താലാണു ബോറിസ് ജോണ്സണ് രാജിയെക്കുറിച്ച് ആലോചിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ ബോറിസ് ജോണ്‍സന്റെ ശന്പളം 150,402 പൗണ്ടാണ്. നേരത്തെയുണ്ടായിരുന്ന ജോലിയുമായി താരതമ്യം ചെയ്യുന്പോള്‍ അതു വളരെ കുറവാണ്. നിലവില്‍ ലഭിക്കുന്ന ശന്പളം അദ്ദേഹത്തിന്റെ ചെലവിനു തികയുന്നില്ലെന്നാണു സൂചന.
ടോറി പാര്‍ട്ടിയുടെ നേതാവാകുന്നതിനു മുന്‍പ്, ടെലിഗ്രാഫില്‍ കോളമിസ്റ്റായിരിക്കെ ബോറിസ് ജോണ്സന് 275,000 പൗണ്ടായിരുന്നു ശന്പളം.പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും സന്പാദിച്ചിരുന്നു.
നിലവില്‍ ലഭിക്കുന്ന ശന്പളം അദ്ദേഹത്തിന്റെ ചെലവിനു തികയുന്നില്ലെന്നാണു സൂചന. ആറു മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇവരുടെ ചെലവിനു പുറമേ വിവാഹമോചനത്തിനുശേഷം അദ്ദേഹത്തിന്റെ മുന്‍ ഭാര്യയ്ക്ക് നല്ലൊരു വിഹിതം നല്‍കേണ്ടി വന്നെന്നും റിപ്പോര്‍ട്ടുണ്ട്.