പാലക്കാട് | വാളയാറില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ കൂടി മരിച്ചു. ചെല്ലാന്‍കാവ് സ്വദേശി മൂര്‍ത്തി ആണ് ഇന്ന് മരിച്ചത്. മൂര്‍ത്തിയെ പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു മൂര്‍ത്തി ഇവിടെനിന്നും രക്ഷപ്പെട്ടിരുന്നു.
വ്യാജമദ്യം കഴിച്ച വാളയാര്‍ പയറ്റുകാട് കോളനിയിലെ രാമന്‍ (65), അയ്യപ്പന്‍ (63), ശിവന്‍ (45) എന്നിവര്‍ നേരത്തെ മരിച്ചു. പുതുശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ചെല്ലങ്കാവ് കോളനിയില്‍ താമസിക്കുന്നവരാണ് മരണപ്പെട്ടവര്‍. നാല്‍പ്പതിലധികം കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്.വീര്യം കൂട്ടാനായി മദ്യത്തില്‍ വ്യാജ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.