മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേര്‍ രോഗമുക്തി നേടുകയും 125 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,73,759 സജീവ കേസുകളാണെന്നും 42,240 പേര്‍ ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.