മഞ്ജു വാരിയരുടെ പരാതി; സനൽകുമാർ ശശിധരന്‍ അറസ്റ്റിൽ; നാടകീയ രംഗങ്ങള്‍

0
60

തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എളമക്കര പൊലീസ് സനലിന്റെ വസതിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതീവനാടകീയ രംഗങ്ങളാണ് അറസ്റ്റ് ചെയ്യുന്നതിനിടെ സംഭവിച്ചത്. അറസ്റ്റ് ചെയ്യുന്ന വിഡിയോ സനൽകുമാർ ശശിധരൻ സമൂഹമാധ്യമത്തിലൂടെ ലൈവ് ആയി പങ്കുവച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന്റെ സംരക്ഷണത്തിൽവേണം സ്റ്റേഷനിൽ എത്തിക്കാനെന്നും സനൽ പറഞ്ഞു.

മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ പോസ്റ്റിൽ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here