കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ 15 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന, സരിത്, സന്ദീപ് നായര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് സെപ്റ്റംബര്‍ എട്ട് വരെ നീട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.