കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചു. കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയാണ് അടച്ചത്. അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ആശുപത്രി അടച്ചത്.