ശബരിമല : ശാരീരിക അവശതയെ തുടര്‍ന്ന് പുല്ലുമേട്ടില്‍ വനത്തിനുള്ളില്‍ അകപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷകരായി .
ആന്ധ്രാ തിരുപ്പതി സ്വദേശി ശ്രീനിവാസലു (70), ചെല്ലനായര്‍ പേട്ട സ്വദേശി ആദിലക്ഷ്മി (63) ശിവഗംഗൈ പലതൂര്‍ സ്വദേശി സുബ്രഹ്മണ്യൻ (50) എന്നിവരെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തിച്ചത്.
ശ്രീനിവാസലു , ആദ്യലക്ഷ്മി എന്നിവരെ സന്നിധാനം ഗവണ്‍മെൻറ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അവശതയെ തുടര്‍ന്ന് വനത്തിനുള്ളില്‍ അകപ്പെട്ട ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സന്നിധാനം എസ്.ഐ റ്റി.സുമേഷിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിൻറെ സഹായത്തോടെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.