ആലപ്പുഴ: സ്വകാര്യ മായിത്തറയിലെ ലോഡ്‌ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
യുവാവ് ആത്മഹത്യ ചെയ്യാൻ കാരണം കുടുംബപ്രശ്നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തലയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിലെ ഡ്രൈവറായിരുന്നു മരിച്ച അരുൺ.