എറണാകുളം : കൊച്ചിയിലെ വെള്ളക്കെട്ട് ഉണ്ടായതിൽ നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡി സിസി പ്രസിഡന്റ് ടി. ജെ. വിനോദും പി. ടി. തോമസ് എംഎല്‍എയും വ്യക്തമാക്കി.
കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ന് ജില്ലയിലെ പ്രധാന നേതാക്കളടക്കം അടിയന്തിര യോഗം ചേര്‍ന്നത്. ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുമ്പോള്‍ കോര്‍പറേഷനുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചിച്ചില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.