കോട്ടയം: കോട്ടയത്ത് ട്രാക്കിൽ മണ്ണിടിഞ്ഞു വീണതിനെതുടർന്നു തടസപ്പെട്ട ട്രെയിൻ ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കോട്ടയം പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ ടണലിനു സമീപത്തായാണ് ബുധനാഴ്ച പുലർച്ചെ മണ്ണിടിഞ്ഞു വീണത്.
മണ്ണ് മാറ്റുന്ന പണികൾ ഇന്നലെ രാത്രി വരെ തുടർന്നിരുനെങ്കിലും ഉറവയുള്ളതിനാൽ മണ്ണ് നീക്കം ചെയ്യുന്നതിനു അനുസരിച്ചു വീണ്ടും മണ്ണിടിഞ്ഞു വീഴാൻ തുടങ്ങിയതോടെ പണി നിർത്തി വെക്കുകയായിരുന്നു.
ഇതോടെ ഇന്നു കോട്ടയത്ത് കൂടി സർവീസ നടത്തേണ്ട തിരുവനന്തുപുരം – എറണാകുളം സ്പെഷൽ വേണാട്, കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഇന്നു ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടു.