കൊച്ചി: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവ് നായ്ക്കൾ ആക്രമിച്ചു. മൂന്നും ഏഴു വയസുള്ള കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.ഇന്ന് ഉച്ചയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലുള്ള വീട്ടില്‍ സംഭവം നടന്നത്.
കുട്ടികള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം റോഡില്‍ നിന്ന് തെരുവുനായ്ക്കള്‍ വീട്ടിലേക്ക് കയറുകയായിരുന്നു. സമീപവാസികളാണ് കുട്ടികളെ തെരുവുനായ ആക്രമിക്കുന്നത് കണ്ടത്. ഉടനെ സമീപവാസികളുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ ഓടിച്ചശേഷം കുട്ടികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.