ഫ്രഞ്ച് ഓപ്പൺ : നാദാലിന് മധുര പതിമൂന്നാം കിരീടം

0
93

പാ​രീ​സ്: ക​ളി​മ​ണ്‍ കോ​ര്‍​ട്ടി​ലെ രാ​ജ​കു​മാ​ര​നു ത​ന്നെ പാ​രീ​സി​ന്‍റെ കി​രീ​ടം. നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി റാ​ഫേ​ല്‍ ന ​ദാ​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം ചൂ​ടി. 

 

ഇ​തോ​ടെ ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​റു​ടെ 20 ഗ്രാ​ന്‍​ഡ് സ്‌​ലാം കി​രീ​ട​മെ​ന്ന ലോ​ക റി​ക്കാ​ര്‍​ഡി​നൊ​പ്പം ന​ദാ​ല്‍ സ്ഥാ​നം​പി​ടി​ച്ചു. സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ 13-ാം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​മാ​യി​രു​ന്നു ഇ​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍‌ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ന​ദാ​ല്‍ ചാ​മ്ബ്യ​നാ​യ​തെ​ന്നും പ്ര​ത്യേ​ക​ത​യാ​യി. 

 

ഫൈ​ന​ലി​ല്‍ ആ​ദ്യ ര​ണ്ട് സെ​റ്റും അ​നാ​യാ​സം ന​ദാ​ല്‍ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും നി​ര്‍​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ല്‍ ജോ​ക്കോ​വി​ച്ച്‌ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ടൈ​ബ്രേ​ക്ക​റി​ല്‍ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ നാ​ല്‍ ക​ളി​മ​ണ്ണി​ലെ രാ​ജ​കു​മാ​ര​ന്‍ താ​ന്‍ ത​ന്നെ​യെ​ന്ന് ഒ​രി​ക്ക​ല്‍ കൂ​ടി തെ​ളി​യി​ച്ചു. സ്കോ​ര്‍: 6-0 6-2 7 -5.

LEAVE A REPLY

Please enter your comment!
Please enter your name here