പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

0
93

ഡല്‍ഹി :കോവിഡ് ബാധയെത്തുടര്‍ന്ന് മന്ദഗതിയിലായ സമ്ബദ് വ്യവസ്ഥക്ക് ഉത്തേജകം നല്‍കുന്നതിനായി ഉപഭോക്ത്യ ആവശ്യകത ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ഉപഭോഗരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ .സര്‍ക്കാര്‍ ജീവനക്കാരുടെ ചെലവഴിക്കല്‍ പ്രോത്സാഹിപ്പിക്കാനും വിപണി ആവശ്യകത സൃഷ്ടിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ എല്‍ടിസി ക്യാഷ് വൗച്ചറും ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്കീമുകളും പ്രഖ്യാപിച്ചു.യാത്രകള്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാതെ തന്നെ തുകക്ക് തുല്യമായ പണം ലഭിക്കും.12 ശതമാനം ജി എസ് ടിയോ അതില്‍ കൂടുതലോ ആകര്‍ഷിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമായിരിക്കും. ചെലവാക്കല്‍ ഡിജിറ്റല്‍ മോഡ് വഴി മാത്രമേ ചെയ്യാവു. കൂടാതെ പതിനായിരം രൂപവരെ ഉത്സവബത്ത മുന്‍കൂറായി നല്‍കും ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും.കൂടാതെ എട്ടു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് 200 കോടി വീതം നല്‍കും അതേസമയം 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here