ഐ പി എല്ലിനിടെ വാതുവയ്പ്: 100 ലേറെ പേർ പിടിയിൽ

0
102

ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയിഡ്. ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റെയിഡില്‍ നൂറിലധികം പേര്‍ പിടിയിലായി. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

 

ബെംഗളൂരൂ, ദില്ലി, ജയ്പൂര്‍, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ് ഉള്‍പ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗൂളൂരുവില്‍ 65 പേര്‍ അറസ്റ്റിലായി. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡില്‍ 20 പേര്‍ പിടിയിലായി. ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാന്‍, വിജയവാഡ എന്നിവടങ്ങളില്‍ നിന്നും നിരവധി പേര്‍ അറസ്റ്റിലായി.ലക്ഷണക്കിന് രൂപയും ഇവിടങ്ങളില്‍ നിന്ന് പിടിച്ചു. കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച വന്‍വാതുവെപ്പ് സംഘവും പൊലീസിന്‍റെ വലയില്‍ കുടുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here