ഈ വര്‍ഷത്തെ സാമ്ബത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം പോള്‍ ആര്‍ മില്‍ഗ്രോം, റോബര്‍ട്ട് ബി വില്‍സണ്‍ എന്നിവര്‍ക്ക്. “ലേല സിദ്ധാന്തത്തിലെ മെച്ചപ്പെടുത്തലുകള്‍ക്കും പുതിയ ലേല സമ്ബ്രദായങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ക്കും” ആണ് പുരസ്കാരം.
“ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കളായ പോള്‍ മില്‍ഗ്രോമും റോബര്‍ട്ട് വില്‍സണും ലേലം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിച്ചു. റേഡിയോ ഫ്രീക്വന്‍സികള്‍ പോലുള്ള, പരമ്ബരാഗത രീതിയില്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി പുതിയ ലേല രീതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അവര്‍ തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ ഉപയോഗിച്ചു,” റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു അവരുടെ കണ്ടെത്തലുകള്‍ ലോകമെമ്ബാടുമുള്ള വില്‍പ്പനക്കാര്‍ക്കും ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങുന്നവര്‍ക്കും നികുതിദായകര്‍ക്കും ഗുണം ചെയ്തു,” വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സാമ്ബത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാര പ്രഖ്യാപനം അവസാനിച്ചു. സ്വെറിയ്സ് റിക്സ്ബാങ്ക് പ്രൈസ് ഇന്‍ എകണോമിക് സയന്‍സസ് ഇന്‍ മെമ്മറി ഓഫ് ആല്‍ഫ്രഡ് നൊബേല്‍ എന്നാണ് സാമ്ബത്തിക നോബേല്‍ സാങ്കേതികമായി അറിയപ്പെടുന്നത്. നോബേല്‍ പുരസ്കാരങ്ങളിലൊന്നായി ഈ പുരസ്കാരവും കണക്കാക്കുന്നു. 1969ലാണ് സാമ്ബത്തിക നൊബേല്‍ വിതരണം ചെയ്യാനാരംഭിച്ചത്. ഇതുവരെ 51 തവണ സാമ്ബത്തിക നൊബേല്‍ സമ്മാനിച്ചിട്ടുണ്ട്.ആല്‍ഫ്രഡ് നോബലിന്റെ ചരമ വാര്‍ഷികമായ ഡിസംബര്‍ 10 ന് നോര്‍വേയിലെ ഓസ്ലോയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം വിതരണം ചെയ്യുക. 10 മില്യണ്‍ ക്രോണ (1.1 മില്യണ്‍ ഡോളര്‍) ക്യാഷ് അവാര്‍ഡും സ്വര്‍ണ്ണ മെഡലുമാണ് സമ്മാനമായി ലഭിക്കുക.