ലക്‌നോ | ഹാഥ്‌റസ് കേസിന്റെ വിചാരണ ഉത്തര്‍ പ്രദേശിന് പുറത്തേക്കു മാറ്റണമെന്ന് കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ലക്‌നോ കോടതി മുമ്ബാകെ ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ വിചാരണ മാറ്റണമെന്നാണ് ആവശ്യം. അലഹാബാദ് കോടതിയുടെ ലക്‌നോ ബഞ്ചിലാണ് നിലവില്‍ കേസുള്ളത്. കോടതിയില്‍ ഹാജരായ പെണ്‍കുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജന്‍ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവരുടെ ബഞ്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഹാഥ്‌റസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. യു പി ചീഫ് സെക്രട്ടറി, ഡി ജി പി, എ ഡി ജി പി എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളുമായി കോടതിയിലെത്താന്‍ ഹാഥ്‌റസ് ജില്ലാ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.