തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളില്‍ ആര്‍ത്തിപ്പണ്ടാരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം എന്നും അദ്ദേഹം പറഞ്ഞു. അഴിമതി അവകാശമാണെന്ന് ചിലര്‍ കരുതുന്നു എന്നും സര്‍ക്കാര്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി നേരിട്ട് ചോദിക്കുന്നവരുണ്ട്. അത്തരം ആളുകള്‍ എവിടെ കഴിയണം എന്ന് സര്‍ക്കാരിനറിയാം. സ്വസ്ഥമായി ജോലി എടുത്ത് ജീവിക്കേണ്ടതിന് പകരം ഉള്ള ജോലിയ്ക്ക് പുറമെ ആര്‍ത്തി പണ്ടാരമായി മാറി വലിയ തോതില്‍ എന്തിനും കാശ് ചോദിക്കുന്ന ഒരു കൂട്ടം പേര്‍ നമ്മുടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കും. ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേയും അഴിമതിയ്ക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍ പറഞ്ഞു. വല്ലാത്ത അതിമോഹമുള്ള ചിലരുണ്ടെന്നും ഇത്തരക്കാരോട് പറയാനുള്ളത്, ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണെന്നുമായിരുന്നു തദ്ദേശസ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ പറഞ്ഞത്.