തിരുവനന്തപുരം: പൊതുമേഖല കൊള്ളയുടെ മറ്റൊരു കഥ കൂടി വെളിച്ചത്ത് വന്നതോട് കൂടി പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് എന്ന രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്ടര്‍ കമ്പനിയുടെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പൊതുമേഖലാ കമ്പനികളെ വളരെ താഴ്ന്നവിലയ്ക്ക് വില്‍ക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ജൂണ്‍ മാസത്തില്‍ പവാന്‍ ഹാന്‍സ് പുതിയ ഉടമസ്ഥര്‍ക്കു കൈമാറുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ വിവാദം കൊഴുത്തതോടെ ഈ വില്‍പ്പനയും മരവിപ്പിച്ചിരിക്കുകയാണെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജൂണ്‍ മാസത്തില്‍ പവാന്‍ ഹാന്‍സ് പുതിയ ഉടമസ്ഥര്‍ക്കു കൈമാറുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ വിവാദം കൊഴുത്തതോടെ ഈ വില്‍പ്പനയും മരവിപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു പരിദേവന റിപ്പോര്‍ട്ടുണ്ട്. വിവാദങ്ങള്‍മൂലം പ്രഖ്യാപിത പൊതുമേഖലാ വില്‍പ്പനകളെല്ലാം കോള്‍ഡ് സ്റ്റോറേജിലാണ്. പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാന്‍ കഴിയുന്നില്ല.