ഡൽഹി; അടുത്തിടെ കോൺഗ്രസ് വിട്ട പാട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ വ്യാഴാഴ്ച ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. 2019ൽ ആണ് ഹാർദിക് പട്ടേൽ കോൺ ഗ്രസിൽ ചേരുന്നത്. മൂന്ന് വർഷത്തോളം കോൺ ഗ്രസിൽ പ്രവർത്തിച്ചതിന് ശേഷം മെയ് 18ന് സോണിയ ഗാന്ധിക്ക് രാജി സമർപ്പിച്ച് ഹാർദിക് കോൺ ഗ്രസ് വിടുകയായിരുന്നു. മുതിർന്ന നേതാക്കൾ രാഷ്ട്രീയം മൊബൈൽ ഫോൺ വഴി മാത്രമാണ് നടത്തുന്നതെന്നും ഇവർക്കായി ചിക്കൻ സാൻഡ്വിച്ച് ഉണ്ടാക്കാനാണ് ഗുജറാത്തിലെ കോൺ ഗ്രസ് നേതാക്കൾക്ക് താൽപര്യമെന്നും രാജികത്തിൽ ഹാർദിക് വിമർശിച്ചിരുന്നു.
രാഷ്ട്രീയ പരമായി മുന്നേറാനുള്ള ഒരു നീക്കവും കോൺ ഗ്രസ് നടത്തുനില്ല. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലാൻ ഇവർ മടിക്കുന്നു എന്നും ഹാർദിക് കുറ്റപ്പെടുത്തി. നേരത്തെ ബിജെപിയിൽ ചേരുന്ന കാര്യം ഹാർദിക് പട്ടേൽ ഔദ്യോഗികമായി നിഷേധിച്ചുവെങ്കിലും പാർട്ടിയെയും നേതൃത്വത്തെയും പ്രശംസിച്ച് ഹാർദിക് അടുത്തിടെ രം ഗത്ത് വന്നിരുന്നു. കോൺഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ, താൻ ബിജെപിയിലോ ആം ആദ്മി പാർട്ടിയിലോ (എഎപി) ചേരുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നായിരുന്നു ഇദ്ദേഹം ആദ്യം മുതലെ പറഞ്ഞിരുന്നത്. താൻ എന്ത് തീരുമാനമെടുത്താലും അത് ജനങ്ങളുടെ താൽപര്യത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനൊപ്പം പ്രവർത്തിച്ച് മൂന്ന് വർഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.