ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങള്‍? ഐഎംഡിബി ലിസ്റ്റ്

0
95

ജനപ്രീതിയില്‍ ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്‍റെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളൊന്നും ഇല്ല.

എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ആണ്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് മൂന്നാം സ്ഥാനത്ത്.

ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യന്‍ ചിത്രങ്ങള്‍

1. ആര്‍ആര്‍ആര്‍

2. ദ് കശ്മീര്‍ ഫയല്‍സ്

3. കെജിഎഫ് ചാപ്റ്റര്‍ 2

4. വിക്രം

5. കാന്താര

6. റോക്കട്രി

7. മേജര്‍

8. സിതാ രാമം

9. പൊന്നിയിന്‍ സെല്‍വന്‍ 1

10. 777 ചാര്‍ലി

LEAVE A REPLY

Please enter your comment!
Please enter your name here