ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ചിറ്റഗോങ്, സഹൂര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തിട്ടുണ്ട്. 82 റണ്‍സുമായി ശ്രേയസ് അയ്യര്‍ ക്രീസിലുണ്ട്. 90 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്. ശുഭ്മാന്‍ ഗില്ലിനെ (20) തയ്ജുല്‍ യാസിര്‍ അലിയുടെ കൈകളിലെത്തിച്ചു. ഏഴ് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ കെ എല്‍ രാഹുല്‍ (22), വിരാട് കോലി (1) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രാഹുല്‍ ഖലേദ് അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡായി. കോലി തയ്ജുലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് റിഷഭ് പന്ത് (46)- പൂജാര സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിനിന്ന് രക്ഷിച്ചത്.
ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത റിഷഭ് 45 പന്തുകള്‍ മാത്രമാണ് നേരിട്ടത്. രണ്ട് സിക്‌സും ആറ് ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു പന്ത്. എന്നാല്‍ ശ്രേയസ് ക്രീസില്‍ ഉറച്ചുനിന്നത് ഇന്ത്യക്ക് തുണയായി. മറുവശത്തുള്ള പൂജാരയ്‌ക്കൊപ്പം 149 റണ്‍സാണ് ശ്രേയസ് കൂട്ടിചേര്‍ത്തത്.
എന്നാല്‍ പൂജാരയുടെ പുറത്താകല്‍ ഇന്ത്യന്‍ ക്യാംപിനെ നിരാശയിലാഴ്ത്തി. 90 റണ്‍സ് നേടിയ താരത്തെ തയ്ജുല്‍ ബൗള്‍ഡാക്കി. 11 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. തുടര്‍ന്ന് ക്രീസിെലത്തിയത് അക്‌സര്‍ പട്ടേല്‍ (14). ഒന്നാം ദിവസത്തെ അവസാന പന്തില്‍ അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതാണ് ആദ്യ ദിവസത്തെ മറ്റൊരു നിരാശ. മെഹിദിക്കായിരുന്നു വിക്കറ്റ്. ശ്രേയസ് ഇതുവരെ 10 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.