രാജ്യത്ത് ഏകികൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

0
82

മുംബൈ: ഭാരതത്തില്‍ ഉടന്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ശിവസേന. ഇതിനായി മോദി സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്നും ശിവസേന വ്യക്തമാക്കി. മുംബൈയില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം പറഞ്ഞത്.

 

ഇതു വ്യക്തിപരമായി അഭിപ്രായമല്ലെന്നും പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദേഹം വ്യക്തമാക്കി. ഏക സിവില്‍കോഡ് വിഷയത്തില്‍ ശിവസേന മുമ്ബും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേല്‍ കേന്ദ്രം എടുക്കുന്ന തീരുമാനത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അദേഹം വ്യക്തമാക്കി.

 

പിഡിപി നേതാവ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 വീണ്ടും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.വിഘടനവാദ ശക്തികള്‍ രാജ്യത്തെ തകര്‍ക്കാന്‍ നോക്കുകയാണ്. അതിനെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. അതിനായുള്ള എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുമെന്നും ശിവസേന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here