പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത കോറോണ ബാധിതർ ഇതുവരെ : 32,744,614
മരണമടഞ്ഞത് :992,914
📰✍🏻 ഇന്ത്യയിലെ വൈറസ് ബാധിതർ ഇതുവരെ :5,901,571
മരണ സംഖ്യ :93,410
24 മണിക്കൂറിനിടെ :86052 രോഗികൾ,
1141 മരണങ്ങൾ
📰✍🏻 കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസം 6000 കടന്നു രോഗികൾ,ഇന്നലെ 6477 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്ക രോഗികള്‍ 6131. ഉറവിടം വ്യക്തമല്ലാത്ത 713 കേസുകള്‍. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 80 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. ചികിത്സയിലായിരുന്ന 3481 പേര്‍ രോഗമുക്തരായി
📰✍🏻 രോഗികൾ ജില്ല തിരിച്ച് :
തിരുവനന്തപുരം 814,
മലപ്പുറം 784,
കോഴിക്കോട് 690,
എറണാകുളം 655,
തൃശൂര്‍ 607,
കൊല്ലം 569,
ആലപ്പുഴ 551,
കണ്ണൂര്‍, പാലക്കാട് 419 വീതം,
കോട്ടയം 322,
കാസര്‍ഗോഡ് 268,
പത്തനംതിട്ട 191,
ഇടുക്കി 114,
വയനാട് 74
📰✍🏻മഹാരാഷ്ട്രയില്‍ പുതുതായി 17,794 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 19,592 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 9,92,806 പേരാണ് സംസ്ഥാനത്താകെ രോഗ മുക്തിനേടിയത്. 2,72,775 ആക്ടീവ് കേസുകള്‍. ഇന്നലെ 416 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 34,761 ആയി.
📰✍🏻 ലൈഫ് മിഷനിൽ സർക്കാരിന് തിരിച്ചടി: അനിൽ അക്കരെ MLA യുടെ പരാതിയിൽ സി.ബി ഐ അന്വേഷണം പ്രഖ്യാപിച്ചു.
📰✍🏻കാഷ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍മാരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്നാഗ് ജില്ലയിലല് വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍.
📰✍🏻സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപികാ പദുകോണ്‍ അടക്കമുള്ളവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും
📰✍🏻ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേത് ആയിരിക്കും
📰✍🏻തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
📰✍🏻ജി.എസ്.ടി. നഷ്ടപരിഹാര സെസ് ആയി പിരിച്ച 47,272 കോടി രൂപ കേന്ദ്രം പൊതുഖജനാവിലേക്കു മാറ്റി മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) കണ്ടെത്തി
📰✍🏻ലൈഫ് മിഷന്‍ ക്രമക്കേടിലെ അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഓഫീസിലായിരുന്നു പരിശോധന.
📰✍🏻പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
📰✍🏻കോവിഡ് രോഗവ്യാപനനിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. രോഗികളുടെ പ്രതിദിന വര്‍ധനാനിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനടുത്തുള്ളത്.വരുന്നയാഴ്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരംവരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
📰✍🏻അന്തരിച്ചസംഗീത പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടത്തും. ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് രാവിലെ 11 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ നടക്കുക.
📰✍🏻ആന്ധ്രാപ്രദേശില്‍ ഇന്നലെയും കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലാണ്. തമിഴ്‌നാട്ടില്‍ അയ്യായിരത്തിന് മുകളിലാണ് രോഗികള്‍. ആന്ധ്രയില്‍ ഇന്നലെ 7,073 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്നലെ 5,679 പേര്‍ക്കാണ് കോവിഡ്.
📰✍🏻സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും.
📰✍🏻മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടിയായി കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
📰✍🏻പെരിയ ഇരട്ടക്കൊലക്കേസ് സി.ബി. ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഇന്നലെ വിസമ്മതിച്ചത്, സി. ബി. ഐ അന്വേഷണം ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് മൂന്നാമത്തെ തിരിച്ചടിയായി.
📰✍🏻ബാലഭാസ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധന തുടങ്ങി. ബാലഭാസ്കറിന്‍െറ മാനേജര്‍ പ്രകാശന്‍ തമ്ബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെയാണ് കൊച്ചിയിലെ സി.ബി.ഐ ഓഫിസിലെത്തിച്ച് നുണപരിശോധനക്ക് വിധേയമാക്കിയത്. കലാഭവന്‍ സോബിയുടെയും വിഷ്ണു സോമസുന്ദരത്തിന്െറയും പരിശോധന ശനിയാഴ്ച നടത്തും
📰✍🏻തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും സര്‍ക്കാരിനെതിരേ വിവിധ വിവാദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്‌ത സാഹചര്യത്തില്‍ ശമ്ബളംപിടിക്കല്‍ ധൃതിപിടിച്ച് നടപ്പാക്കേണ്ടെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റ് ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്കിനു നിര്‍ദേശം നല്‍കി.
📰✍🏻നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രധാനിയെന്ന് കരുതുന്ന തൃശൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദിനെ എന്‍ഐഎ സംഘം ദുബായില്‍ ചോദ്യംചെയ്തു .
📰✍🏻അല്‍-ഖാഇദ ബന്ധം ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശികളായ മുസ് ലിം യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ കരുനീക്കമാണിതെന്നു സംശയിക്കുന്നതായും വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
📰✍🏻ലൈഫ് മിഷന്‍ ക്രമക്കേടിന്റെ പേരില്‍ ഫാറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആന്‍ഡ് റഗുലേഷന്‍ ആക്‌ട് ( എഫ്സിആര്‍എ) നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താനുള്ള സിബിഐ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം.
📰✍🏻കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു
📰✍🏻വിപ്പ് ലംഘിച്ച ജോസ്‌വിഭാഗം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്‌പീക്കര്‍ക്കു തിങ്കളാഴ്‌ച കത്തു നല്‍കുമെന്നു കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ.
📰✍🏻ദിവസേന ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നിങ്ങനെ മൂന്നു തീവണ്ടികളാണ് 27 , 28 തിയ്യതികളിലായി സര്‍വീസ് തുടങ്ങുക
📰✍🏻 എംഎല്‍എ എംസി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘമാകും ഇനി കേസ് അന്വേഷിക്കുക
📰✍🏻കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നും ട്രെയിന്‍ തടയും. ഹരിയാനയിലും വന്‍ കര്‍ഷകപ്രക്ഷോഭമാണ് തുടരുന്നത്.
📰✍🏻 ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ 28 മുതൽ , കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് തീരുമാനം പിന്നീട് : തിരഞ്ഞെടുപ്പ് കമ്മീഷൻ
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ഉക്രെയ്‌നില്‍ വ്യോമസേയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി അപകടത്തില്‍ പരിക്കേറ്റു .
📰✈️യുഎന്‍ പൊതു സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ജനറല്‍ അസംബ്ലിയില്‍ നിന്നും ഇന്ത്യയുടെ പ്രതിനിധി പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
📰✈️ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുക എന്നതാണ് കുവൈത്തിെന്റ ഉറച്ച നിലപാടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് വ്യക്തമാക്കി.
📰✈️ദക്ഷിണ കൊറിയന്‍ ഫിഷറീസ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവച്ച് കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍.
📰✈️ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന കത്തിയാക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
📰✈️ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായ്ദയ്ക്ക് (എഖ്യൂഐഎസ്) ചെറുകിട മേഖലാ ആക്രമണങ്ങള്‍ നടത്താന്‍മാത്രമേ ഇപ്പോള്‍ ശേഷിയുള്ളൂവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ യുഎസ് സെനറ്റ് സമിതിക്ക് മൊഴി നല്‍കി.
📰✈️കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍.
📰✈️തങ്ങളുടെ കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ പിന്തുണ ഉണ്ടായിരുന്നതായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍.
📰✈️2021 മുതല്‍ പ്രതിവര്‍ഷം 100 കോടി ഡോസ് കോവിഡ് വാക്സീന്‍ നിര്‍മിക്കുമെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം.
📰✈️നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകളില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ വെടിയുതിര്‍ക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
🥉🏑🏸🏏⚽🥍🎖️
കായിക വാർത്തകൾ
📰🏏 ഐ പി എൽ: ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് വിജയം. 44 റണ്‍സിനാണ് ശക്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്.
📰⚽ഐ ലീഗിലും, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും അനുഭവവസമ്ബത്തുള്ള പ്രതിരോധ താരം റൗവില്‍സണ്‍ റോഡ്രിഗസുമായി ഗോകുലം കേരള എഫ്.സി കരാറില്‍ ഒപ്പുവച്ചു
📰🏏ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്ബത് പേര്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ആറു പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലും സമാന സംഭവമുണ്ടായത്.
📰⚽യുറുഗ്വേക്കാരന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് സ്‌പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണ വിടേണ്ടി വന്നതില്‍ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് സഹതാരം ലയണല്‍ മെസി
📰⚽കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബാളര്‍ക്കുള്ള പുരസ്കാരം സീനിയര്‍ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്, മികച്ച വനിതാ താരമായി മധ്യനിര താരം സഞ്ജുവിനെ തെരഞ്ഞെടുത്തു.