ബെയ്ജിങ്: 2021 മുതല്‍ പ്രതിവര്‍ഷം 100 കോടി ഡോസ് കോവിഡ് വാക്സീന്‍ നിര്‍മിക്കുമെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. ഇക്കൊല്ലം അവസാനത്തോടെ 60 കോടിയില്‍ അധികം ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകര്‍, അതിര്‍ത്തി സേന, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കാകും വാക്സീന്‍ ആദ്യം നല്‍കുകയെന്ന് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഡവലപ്മെന്റ് സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ജനറല്‍ ഷെങ്ഗ് ഷൊങ്‌വെയ് പറഞ്ഞു.
11 ചൈനീസ് വാക്‌സിനുകള്‍ ഇതിനോടകം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നാല് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്.