പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി- ഇന്ത്യാക്കാര്‍ക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തി കുവൈത്ത്

0
81

പ്രവാസികള്‍ക്ക് ശക്തമായ തിരിച്ചടിയായി ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയത്‌. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സർക്കാർ സൂചിപ്പിച്ചു.
നാളെ മുതൽ കുവൈത്തിൽനിന്ന് രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാനിരിക്കെ പ്രവശന വിലക്കേർപ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here