മലപ്പുറം: പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ . ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.