മുംബൈ: ഇന്ത്യയുടെ ഐസിസി കിരീടങ്ങളില്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പില്‍ യുവരാജിന്റെ പ്രകടനം ആരാധകര്‍ മറക്കാനിടയില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സുകള്‍ യുവരാജിനായിരുന്നു. യുവിയുടെ ഗംഭീര പ്രകടനത്തില്‍ ഇന്ന് 15 വയസ് പൂര്‍ത്തിയാവുകയാണ്. സുപ്രധാന ദിവസത്തില്‍ സ്‌പെഷ്യല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
മകന്‍ ഓറിയോണിനൊപ്പം ആ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കുകയാണ് യുവരാജ്. വീഡിയോ ട്വിറ്ററിലൂടെ യുവി പുറത്തുവിട്ടു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണാന്‍ ഇതിലും മികച്ച കൂട്ട് വേറെയില്ലെന്നാണ് യുവി കുറിച്ചിട്ടത്.