മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

0
81

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ് ജോര്‍ഡ് സാഗ്ലിയിലാണ് മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി കെ കെ ജോര്‍ജ് ഡോംബിവാലിയില്‍ മരിച്ചു. ഇവര്‍ ഒരാഴ്ചയായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

വയനാട് സ്വദേശി പ്രസാദ് (39) മഹാരാഷ്ട്രയിലെ പൂനയിലാണ് മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ ആണ് പ്രസാദ്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here