കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പവന് വില 40,000 രൂപയും ഗ്രാമിന് 5,000 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയിൽ വൻ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.