കൊച്ചി: കൊച്ചി മേയറെ വിളിച്ച് വരുത്തി ജില്ലാ കോൺഗ്രസ് നേതൃത്വം. വെള്ളക്കെട്ട് പരിഹരിക്കാൻ കോര്‍പറേഷൻ നടപടികൾ അപര്യാപ്തമാണെന്ന വിമര്‍ശനം പാര്‍ട്ടിക്കകത്ത് കൂടി ശക്തമായതിനെ തുടര്‍ന്നാണ് നടപടി. പതിനൊന്ന് മണിക്കാണ് ഡിസിസി പ്രസിഡന്‍റ് ടിജെ വിനോദിന്‍റെ നേതൃത്വത്തിൽ മേയര്‍ പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുള്ളത്. വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ അടിയന്തര പരിഹാരം വേണമെന്നുമാണ് ജില്ലാ കോൺഗ്സ് നേതൃത്വത്തിന്‍റെ നിലപാട്. ഇക്കാര്യം യോഗത്തിൽ മേയറെ അറിയിക്കും.
കൊച്ചി നഗരത്തിലെ പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര ഏകോപനം ജില്ലാ ഭരണകൂടവും കോപറേഷനുമായി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം കൊച്ചി മേയര്‍ ഉന്നയിച്ചിരുന്നു. ഓടകളും കാനകളും വൃത്തിയാക്കി വെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ വഴി ലക്ഷ്യമിടുന്നത്.