യു.പി : ലവ് ജിഹാദിനെതിരെ നിയമ നിർമാണത്തിന് സർക്കാർ , നടപടി ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി

0
71

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ലവ്​ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈകോടതി.

 

വ്യക്തികളുടെ അവകാശത്തിനു മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും മതപരിവ൪ത്തനത്തിന് എതിരായ നിയമ നി൪മാണം ശരിയ​ല്ലെന്നും കോടതി വ്യക്തമാക്കിയതായി നിയമ വെബ്​സൈറ്റായ ‘ലൈവ്​ ലോ’ റിപ്പോര്‍ട്ട്​ ചെയ്​തു.

 

അലഹബാദ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്​. വിവാഹത്തിന്​ മാത്രമായുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

 

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച്‌ ജീവിക്കാനും അവകാശമുണ്ടെന്ന് കോടതി പ്രസ്​താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here