തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചായത്തുകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരായിരുന്ന 51 പേര്‍ക്ക് സ്ഥിര നിയമനം നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്ബോഴാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 15 നാണ് സംസ്ഥാന സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ പിഎസ്‌സിയോടും കേരള സര്‍ക്കാരിനോടും ട്രൈബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്.