തിരുവനന്തപുരം• കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട് തള്ളി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സമരം ചെയ്തതുകൊണ്ടല്ല കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാത്തത്. സാമ്പത്തിക പ്രശ്നമാണ് ശമ്പളം നല്‍കാത്തതിനു കാരണം. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കുന്നത് പരിഗണനയിലാണ്. എന്നാല്‍ വായ്പയ്ക്ക് ഈടുനില്‍ക്കല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.