പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ലോക്സഭാ സീറ്റുകളില്‍ മികച്ച സ്ഥാനാര്‍ഥികളെ കേന്ദ്ര ബിജെപി നിര്‍ത്തിയേക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് കേരളത്തില്‍ മത്സരിക്കാന്‍ തനിക്കും താത്പര്യമുണ്ടെന്നു രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തുന്നത്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രധാന മന്ത്രി സംസാരിച്ചത്.
അവസരവാദ രാഷ്ട്രീയത്തില്‍ ആരാണ് മുന്നിലെന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണ്. ബി ജെ പി അവസരവാദ രാഷ്ടീയത്തിനില്ലെന്നും ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകും. മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നത്-രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.